ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ ഗുര്ദാസ്പുരില് പതിനേഴുകാരിയെ പഞ്ചാബില്‍ 17കാരി കൂട്ട പീഡനത്തിനിരയായി . പെണ്‍കുട്ടിയെ എട്ടുവര്‍ഷംമുമ്പ് ദത്തെടുത്ത ലഖ്വീന്ദര് സിങ് എന്നയാളുടെ രണ്ടു മക്കളും അവരുടെ സുഹൃത്തുക്കളുംചേര്‍ന്നാണ് പതിനേഴുകാരിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
വളര്‍ത്തുസഹോദരനായ ദേവീന്ദ്രസിങ്ങിന്റെ വിവാഹച്ചടങ്ങിനിടെ ഇയാളുടെ സുഹൃത്ത് മനുവാണ് ആദ്യം പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ വളര്ത്തുസഹോദരന്മാരായ ദേവീന്ദ്ര, ജുഗ്രാജ്, അവരുടെ മറ്റൊരു സുഹൃത്ത് രവീന്ദ്രസിങ് എന്നിവര്‍ചേര്‍ന്ന് വീണ്ടും പീഡിപ്പികുകയായിരുന്നു.
ശേഷം വളര്ത്തച്ഛന് ലഖ്വീന്ദറും അമ്മായി റിങ്കിയും ചേര്‍ന്ന് ഡോക്ടറുടെയടുത്തു കൊണ്ടുപോയി ഗര്‍ഭച്ഛിദ്രം നടത്തിയെന്നും പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെല്ലാം ഒളിവിലാണ്.