ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 2.15നാണ് മരണ വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് അഹമ്മദ് കുഴഞ്ഞു വീണത്. മൃതദേഹം ദില്ലിയിലും കോഴിക്കോടും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കണ്ണൂരില്‍ ഖബറടക്കും.
1991 മുതല്‍ 2014 വരെ തുടര്‍ച്ചയായി ഏഴ് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഹമ്മദ് ഒന്നും രണ്ടും യുപിഎ സര്‍ക്കാര്‍ കാലത്ത് വിദേശകാര്യ, റെയില്‍വേ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. കേരള നിയമസഭാംഗമായും സംസ്ഥാന വ്യവസായ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.