ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്നു കർണാടക തമിഴ്‌നാടിനു വിട്ടുനല്‍കേണ്ടുന്ന വെള്ളത്തിന്റെ അളവ് സുപ്രീം കോടതി 6000 ക്യുസെക്‌സിൽ നിന്ന് 2000 ക്യുസെക്‌സാക്കി കുറച്ചു. പ്രതിദിനം 6000 ക്യുസെക്‌സ് വെള്ളം നല്‍കണമെന്നായിരുന്നു മുന്‍ ഉത്തരവ്. ഈ മാസം ഏഴ് മുതല്‍ 18 വരെ 2000 ക്യുസെക്‌സ് വെള്ളം വീതം കർണാടക തമിഴ്‌നാടിനു നല്‍കണം. കാവേരി നദിജല വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനായി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്ന മുന്‍ ഉത്തരവ് മരവിപ്പിച്ച കോടതി, കാവേരി നദീതടം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ജി.എസ്. ഝാ അധ്യക്ഷനായ വിദഗ്ധ സമിതിയെ നിയോഗിച്ചു.