കൊച്ചി:വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടില്‍ മീന്‍പിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങി ആറുപേര്‍ മരിച്ചു. മുപ്പതോളം പേര് രക്ഷപ്പെട്ടു. വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്ന 19 പേരില്‍ രണ്ടു കുട്ടികളടക്കം നാലു പേരുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 1.40 നായിരുന്നു സംഭവം.
അമരാവതി പുളിക്കല്‍ ആര്. ജോസഫ് (60), ജോസഫിന്റെ അനുജന് ഡേവിഡിന്റെ ഭാര്യ വോള്‍ഗ (43), കണ്ണമാലി കണ്ടക്കടവ് ആപത്തുശേരി കുഞ്ഞുമോന്റെ ഭാര്യ അങ്കണവാടി അധ്യാപിക സിന്ധു (45), മട്ടാഞ്ചേരി മഹാജനവാടി സ്വദേശി മല്‍സ്യത്തൊഴിലാളിയായ സുധീര്‍ (38), അഴീക്കോട് ചുങ്കം പറൂപന വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സൈനബ (70), വൈപ്പിന്‍ കാളമുക്ക് സ്വദേശി അയ്യപ്പന് (60)എന്നിവരാണ് അപകടത്തിൽ മരിച്ചത്.
യാത്രക്കാരുടെ എണ്ണം സംബന്ധിച്ചു കൃത്യമായ വിവരമില്ലാത്തതിനാൽ
കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടാകാം എന്ന് അനുമാനിക്കുന്നു.