തിരുവനന്തപുരം: ഒ. രാജഗോപാലിന്റെ നിയമസഭാ പ്രവേശം ചരിത്ര സംഭവമാക്കാന്‍ വിജയയാത്രയുമായി ബിജെപി. കേരളമെമ്പാടും രാജഗോപാലിന് സ്വീകരണമൊരുക്കിയാണ് ബിജെപി ആദ്യ എംഎല്‍എ സ്ഥാന നേട്ടം ആഘോഷിക്കുന്നത്.
പയ്യാമ്പലത്തെ കെ.ജി. മാരാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന വിജയയാത്ര ഇന്ന് രാവിലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ എല്ലാ ജില്ലകളിലും നിന്ന് സ്വീകരണം ഏറ്റുവാങ്ങി നിയമസഭാ സമ്മേളനം തുടങ്ങുന്ന ജൂണ്‍ രണ്ടിന് രാവിലെ എട്ടിന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വന്‍ സ്വീകരണത്തോടെ വിജയയാത്ര സമാപിക്കും.