ല്യോണ്‍:യൂറോ കപ്പ് സെമിയില്‍ ഫ്രാന്‍സ് ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെ ഒണ്‍ട്വാന്‍ ഗ്രീസ്മാന്റെ ഇരട്ട ഗോളിന് തോല്‍പ്പിച്ച് ഫൈനലിൽ കടന്നു. ഇതോടെ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ യൂറോയിലെ ഇറ്റലിയുടെ ഗോളാടിയന്ത്രം ഒണ്‍ട്വാന്‍ ഗ്രീസ്മാനും തമ്മിലുള്ള സൂപ്പർ പോരാട്ടത്തിന് കളമൊരുങ്ങി. ഞായറാഴ്ചയാണ് ഫൈനല്‍.
ആദ്യപകുതിയുടെ 47-ാം മിനുട്ടിൽ പെനല്‍റ്റിയിലൂടെ ഫ്രാന്‍സിനെ മുന്നിലെത്തിച്ച ഗ്രീസ്മാന്‍ ഇടവേളയ്ക്കുശേഷം 72-ാം മിനുട്ടിൽ തകര്‍പ്പന്‍ ഗോളിലൂടെ ഫ്രാന്‍സിന്റെ ജയമുറപ്പിച്ചു. ഇതോടെ ഈ യൂറോയില്‍ ഗ്രീസ്മാന് ആറ് ഗോളായി. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരവുമായിരുന്നു ഫ്രാന്‍സിന്റെ വിജയം.