ന്യൂഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ വരെ രാജ്യവ്യാപകമായി 630 വര്‍ഗീയ കലാപങ്ങളുണ്ടായി.
ഇതില്‍ 68 പേര്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ വ്യാപിക്കാന്‍
സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപെടല്‍ കാരണമായതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എം.പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഫരീദാബാദിലെ പളളിക്കു നേരേയുണ്ടായ അക്രമവും ദാദ്രിയിലെ കൊലപാതകവുമാണ് പ്രധാനസംഭവങ്ങളായി റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെ രാജ്യവ്യാപകമായി 630 വര്‍ഗീയ കലാപങ്ങളുണ്ടായി. ഇതില്‍ 68 പേര്‍ കൊല്ലപ്പെട്ടു. കലാപങ്ങള്‍ വ്യാപിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെയുളള ഇടപെടല്‍ കാരണമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ വര്‍ഷമുണ്ടായ കലാപങ്ങളില്‍ പരിക്കേറ്റത് 1899 പേര്‍ക്കാണ്. കഴിഞ്ഞ 4 മാസത്തിനിടെ മാത്രം നടന്നത് 300 കലാപങ്ങള്‍. ഓരോ മാസവും 75 കലാപങ്ങള്‍വീതം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2014 ല്‍ 644 വര്‍ഗീയ സംഘര്‍ഷങ്ങളും 2013 ല്‍ 823 കലാപങ്ങളുമാണ് രാജ്യത്തുണ്ടായത്. കലാപങ്ങളെല്ലാം പ്രാദേശിക സ്വഭാവമുളളതും ചെറുതുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.