ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സംഘടനകൾ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ശിരോ വസ്ത്രം അനുവദിക്കാത്തത് ഗൗരവമാക്കേണ്ട വിഷയമല്ല. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകില്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പറഞ്ഞു.
ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതിവ്യക്തമാക്കി. പ്രവേശന പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ വസ്ത്രധാരണം സംബന്ധിച്ച്
സിബിഎസ്ഇ കര്‍ശന നിബന്ധനകളാണ് വെച്ചിരിക്കുന്നത്. എന്നാല്‍ വിവാദമായതോടെ ചില ഇളവുകള്‍ കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ട്. ശിരോവസ്ത്രം പോലുള്ള ധരിച്ചെത്തുന്നവര്‍ അരമണിക്കൂര്‍ മുമ്പായി
ഹാളിലെത്തത്തണം. ഇവര്‍ക്കായി കര്‍ശന ദേഹപരിശോധനയുണ്ടാകും.