മന്ത്രി പി.കെ. അബ്ദുറബ്ബ് പുത്തരിക്കണ്ടത്തെ വേദിയിൽ
തിരുവനന്തപുരം:വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍ സന്ദര്‍ശിച്ചു. രാവിലെ അധ്യാപകഭവനില്‍ ക്ഷണക്കത്ത് പ്രകാശനം ചെയ്തതിനുശേഷം . പുത്തരിക്കണ്ടത്തുള്ള മുഖ്യവേദിയിലും മറ്റു വേദികളായ മോഡല്‍ സ്‌കൂളിലും, ഊട്ടുപുര (പോലീസ് പരേഡ് ഗ്രൗണ്ട്) യും കോട്ടണ്‍ഹില്‍ സ്‌കൂളിലും പൂജപ്പുര മൈതാനവും സന്ദര്‍ശിച്ച് മന്ത്രി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.
അതേസമയം,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിളംബരോദ്ഘാടനം രാവിലെ ഗവ. എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ചെണ്ടകൊട്ടിക്കൊണ്ട് നിര്‍വഹിച്ചു.ഇതോടൊപ്പം ജില്ലയിലെ പന്ത്രണ്ട് സബ് ജില്ലകളിലും എ.ഇ.ഒ.മാരുടെ നേതൃത്വത്തില്‍ വിളംബരം നടത്തും. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിളംബരം നടത്തിയ വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടത്തുള്ള പ്രധാനവേദിക്ക് സമീപം വിളംബരം അവസാനിക്കും.