തിരുവനന്തപുരം:ആദിവാസി സമൂഹത്തിന്റെ നൃത്തവും പാട്ടും ഭക്ഷ്യവിഭവങ്ങളുമായി മാനവീയം വീഥയില്‍ അരങ്ങേറിയ 'സംയോജിത' കലാസാംസ്‌കാരികസന്ധ്യ വേറിട്ട കാഴ്ചയായി. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ജില്ലയിലെ മാവിലന്‍, മലവേട്ടുവ, കുടിയാന്‍
വിഭാഗത്തില്‍പ്പെട്ടവരാണ് കലാസന്ധ്യ അവതരിപ്പിക്കാന്‍ എത്തിയത്. അവരുടെ
തനത് വിഭവങ്ങളായ നര, ചാവ, കുരുണ്ട്, ശതാവരികിഴങ്ങ്, വൈചതന്തും പുളി,
കല്ലുവാഴക്കായ മുതലായ കൊണ്ടുണ്ടാക്കിയ വിഭവങ്ങളും തുവരപ്പായസവും വാങ്ങി
രുചിക്കാനും ഒട്ടേറെപ്പേരെത്തി. കുടിയാന്‍ നൃത്തം, മുളഞ്ചെണ്ട,
കൂന്തന്‍കളി, നാട്ടിപ്പാട്ട്, കോല്‍ക്കളി, എരുതുകളി, മംഗലംകളി തുടങ്ങിയ
കലാരൂപങ്ങളാണ് മാനവീയം വീഥിയില്‍ അരങ്ങേറിയത്.
മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, മഹിളാ സമഖ്യ
നാഷണല്‍ റിസോഴ്‌സ് ഗ്രൂപ്പ് അംഗം വന്ദന മഹാജന്‍, സാമൂഹിക നീതി ഡയറക്ടര്‍
വി.എന്‍. ജിതേന്ദ്രന്‍, മഹിളാ സമഖ്യ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍
പി.ഇ. ഉഷ, ആദിവാസിപ്രതിനിധികളായ അംബിക, ഉഷ, മാധവി തുടങ്ങിയവര്‍
സംബന്ധിച്ചു.
സംയോജിതയുടെ രണ്ടാം പരിപാടിയാണിത്. ആദ്യപരിപാടി ഒക്‌ടോബര്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു