റിയോ ഡി ഷാനെറോ: 16 ദിന ഒളിമ്പിക് ദീപം തെളിഞ്ഞു. ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിനാണ് മാറക്കാന സ്റ്റേഡിയം വേദിയായത്.
ബ്രസീലിന്റെ മാരത്തണ്‍ താരം വാന്‍ഡര്‍ ലീ ലിമയാണ് ഒളിമ്പിക് ദീപം തെളിയിച്ചത്. 206 രാജ്യങ്ങളില്‍നിന്ന് പതിനായിരത്തില്‍പ്പരം കായികതാരങ്ങള്‍ 32 വേദികളിലായി മാറ്റുരയ്ക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതിയാണ് നടന്നത്. പ്രശസ്ത ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണേ്ടാ മെയ്‌റലസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന മാമാങ്കം അരങ്ങേറിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്. രാജ്യങ്ങളില്‍നിന്ന് 28 മത്സരയിനങ്ങളിലായി പോരാടും. 10 അഭയാര്‍ഥി അത്‌ലീറ്റുകളെ ഉൾപ്പെടുത്തിയും റിയോ 2016 ഒളിമ്പിക്‌സ് ചരിത്രമായി.
ഒളിമ്പിക് ദീപം തെളിയിക്കുന്നതിനു മുന്നോടിയായുള്ള, ടീമുകളുടെ മാര്‍ച്ച് പാസ്റ്റില്‍ 95-ാമതായാണ് ഇന്ത്യന്‍ ടീമെത്തിയത്. ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയാണ് ഇന്ത്യന്‍ പതാകയേന്തിയത്. 118 പേരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് റിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ദക്ഷിണ പസഫിക് രാജ്യം തുവാലു ഒറ്റ താരവുമായി സാന്നിധ്യം അറിയിക്കുന്നു.