അരുവിക്കര: ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അവര്‍ പറഞ്ഞു.
കാര്‍ത്തികേയന്‍ മരിച്ചയുടന്‍ അരുവിക്കരയിലെ വികസന പ്രവര്‍ത്തനങ്ങള്‍കൊണ്ട് നിറഞ്ഞ മാധ്യമങ്ങള്‍ മൂന്നു മാസത്തിന് ശേഷം ഇവിടെ വികസനമില്ലെന്ന് ചര്‍ച്ച ചെയ്യുന്നത് കാണേണ്ടി വന്നു. ആരോപണത്തെ വെറും ആരോപണമായി കണ്ട ജനങ്ങള്‍ കണ്ണില്‍ കണ്ട സത്യത്തെ അംഗീകരിച്ചുവെന്നും സുലേഖ പറഞ്ഞു.