വടകര:ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ സ്മാരക സ്തൂപം തകര്‍ത്ത നിലയില്‍. ഉച്ചയ്ക്ക് രണ്ടുമണിവരെ വള്ളിക്കാട് ഹര്‍ത്താലിന് ആര്‍എംപി ആഹ്വാനം ചെയ്തു. സ്തൂപത്തിനു മുകളിലെ നക്ഷത്രവും ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചു. വള്ളിക്കാട് ഇന്നലെ രാത്രിയാണ് സംഭവം . പിന്നില്‍ സിപിഎമ്മുകാരാണെന്ന് ടിപിയുടെ ഭാര്യ കെ.കെ.രമ ആരോപിച്ചു.