Mobirise Website Builder v4.9.3
NEWS15/12/2023

ചലച്ചിത്ര മേളക്ക് സമാപനം; സനൂസിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു

ഇരുപത്തിയെട്ടാമത്   രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം. ആയിരങ്ങളെ സാക്ഷിയാക്കി നടന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് എട്ടുദിവസത്തെ ചലച്ചിത്രപ്പൂരത്തിന്  തിരശീലവീണത്. രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി അടൂര്‍ ഗോപാലകൃഷണനില്‍ നിന്നും  ഏറ്റുവാങ്ങി.  സത്യത്തിനും സ്നേഹത്തിനും നന്മക്കും മാത്രമേ മാനവരാശിയെ രക്ഷിക്കാനാകുവെന്ന്  മറുപടി പ്രസംഗത്തില്‍ ക്രിസ്റ്റോഫ് സനൂസി പറഞ്ഞു. ഇവയുടെ നിലനില്‍പ്പിനെ നിരാകരിക്കാന്‍ പാടില്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്.  രാഷ്ട്രീയത്തിന് ജീവിതത്തില്‍ ഇടമുണ്ടെന്നും കലയ്ക്ക് അതിലുപരി പ്രാധാന്യമുണ്ടെന്നും സനൂസി വ്യക്തമാക്കി.
ക്രിസ്റ്റോഫ് സനൂസി


Views: 509
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY