ലാഹോർ:മുന് ക്യാപ്റ്റൻ ഷോയിബ് മാലിക്കിനെ പാകിസ്താൻ ഏകദിന ടീമിൽ ഉൾപ്പെടുത്തി. സിംബാബക്കെതിരെ നാട്ടിൽ നടക്കുന്ന മൂന്നു ഏകദിന പരമപര്ക്കുള്ള 16 അംഗ ടീമിലാണ് മാലിക്ക് ഇടം നേടിയത്.
33 കാരനായ മാലിക് അവസാനമായി രാജ്യത്തിനുവേണ്ടി ഏകദിനം കളിച്ചത് 2013 ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ്. ബംഗ്ലാദേശിനോട് തീര്ത്തും പരാജയമാടഞ്ഞതാണ് 216 ഏകദിന മത്സര പരിചയമുള്ള മാലിക്കിന് ടീമിലേക്ക് വഴിതുറന്നത്.
മാലിക്കിനെ കൂടാതെ ഫാസ്റ്റ് ബൌളർ മുഹമ്മദ് ഷമിയെയും ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. ഷമി 2012 ലെ ശ്രിലങ്കൻ പര്യടനത്തിലാണ് അവസാനമായി പന്തെറിഞ്ഞത്.
പാകിസ്ഥാൻ ടീം: അസർ അലി (ക്യാപ്റ്റൻ), മുഹമ്മദ് ഹഫീസ്, അഹമ്മദ് ഷെഹ്സാദ്, ആസാദ് ഷഫീഖ്, ഹാരിസ് സൊഹൈൽ, ഷോയ്ബ് മാലിക്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സർഫ്രാസ് അഹമ്മദ്, അൻവർ അലി, ഹമ്മാദ് അസം, ഇമാദ് വസിം, യാസിർ ഷാ, വഹാബ് റിയാസ്, മുഹമ്മദ് സാമി , ജുനൈദ് ഖാൻ.