തിരുവനന്തപുരം :തദ്ദേശീയമായി നിര്‍മിച്ച പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍നിന്ന് തിങ്കളാഴ്ച രാവിലെ 9.30നാണ് ഇന്ത്യന്‍ ആര്‍എല്‍വി ടിഡി (റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍) വിക്ഷേപിച്ചത്. പരീക്ഷണം വിജയമാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശീയമായി നിര്‍മിച്ച, പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു.
വിക്ഷേപണത്തിനായുള്ള കൌണ്ട് ഡൌണ്‍ ഞായറാഴ്ച രാത്രി 8.30ന് ആരംഭിച്ചിരുന്നു. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താന്‍
ശേഷിയുള്ളതാണു പുതുതായി വികസിപ്പിച്ച ഷട്ടില്‍. ഒമ്പതു മീറ്റര്‍ നീളമുള്ള
റോക്കറ്റിനു 11 ടണ്‍ ഭാരമുണ്ട്. 70 കിലോമീറ്ററിന് മുകളിലെത്തുന്ന ബഹിരാകാശവിമാനം തുടര്‍ന്ന് 20
മിനിറ്റിനുള്ളില്‍ സുരക്ഷിതമായി ബംഗാള്‍ ഉള്‍ക്കടലില്‍ 'ലാന്‍ഡ്'
ചെയ്യിക്കും. സ്‌പേയ്‌സ് ഷട്ടിലിന്റെ വിക്ഷേപണം, നിയന്ത്രണം, പറക്കല്‍, സുരക്ഷിത
തിരിച്ചിറക്കല്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യ പരിശോധനകളുമാണ് ഇതുവഴി
ലക്ഷ്യമിടുന്നത്.
പിഎസ്എല്‍വിയുടെ ബൂസ്റ്റര്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. 70 കിലോമീറ്ററിന് മുകളിലെത്തുന്ന ബഹിരാകാശവിമാനം തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ സുരക്ഷിതമായി ബംഗാള്‍ ഉള്‍ക്കടലില്‍ 'ലാന്‍ഡ്' ചെയ്യിക്കും. സ്‌പേയ്‌സ് ഷട്ടിലിന്റെ വിക്ഷേപണം, നിയന്ത്രണം, പറക്കല്‍, സുരക്ഷിത തിരിച്ചിറക്കല്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യ പരിശോധനകളുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം വിഎസ്എസ്സിയില്‍ നിര്‍മിച്ച ആര്‍എല്‍വി ടിഡിക്ക് 95 കോടിയാണ്
ചെലവ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ ശ്യാംമോഹനാണ് പ്രോജക്ട് ഡയറക്ടര്‍.