മെൽബോണ്‍:ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് 10 വര്ഷം നീണ്ട ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഞായറാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ തുടരുമെന്ന് 34കാരനായ അറിയിച്ചു. 59 ടെസ്റ്റില്‍ 109 ഇന്നിങ്‌സില്‍നിന്ന് 3731 റണ്‍സും 75 വിക്കറ്റും നേടിയ വാട്‌സണ്‍ഒരു ടെസ്റ്റിൽ ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റില്‍ കളിച്ചിരുന്നു. ഫോമിലല്ലാത്തതിനാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ കളിപ്പിച്ചില്ല. 2005ലാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ എത്തിയത്.