കാഠ്മണ്ഡു::ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ നേപ്പാളിൽ മരിച്ചവരുടെ എണ്ണം 65 ആയി. പരിക്കേറ്റവരുടെ എണ്ണം 2000കടന്നു. ഇന്ത്യയിൽ 17 പേര് മരിച്ചു. ടിബറ്റിലും ഒരാൾ മരിച്ചു. കഴിഞ്ഞ ഏപ്രിൽ 25 നു ആയിരങ്ങളുടെ ജീവനെടുത്ത 7.8 ഭൂചലനത്തിനു ശേഷം ഇന്നലെ 7.3 രേഖപ്പെടുത്തിയ ചലനമാണ് നേപ്പാളിനെ വീണ്ടും കണ്ണീരിൽ ആഴ്ത്ത്തിയത്.
അതേസമയം രക്ഷാപ്രവർത്ത്നത്തിൽ ഏർപ്പെട്ടിരുന്ന കാണാതായ യു എസ് ഹെലികോപ്റ്ററിനുവേണ്ടി ഊര്ജിതമായ തെരച്ചിൽ നടക്കുകയാണ്. ആറു യു എസ് ഭാടന്മമാരും രണ്ടു നേപ്പാൾ ഭടന്മാരുമാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തകര്ന്നു വീണിട്ടില്ലെന്നാണ് യു എസ് സൈനീക വൃത്തങ്ങൾ പറയുന്നത്.