തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി മൂല്യ നിര്‍ണ്ണയക്യാമ്പ് ബഹിഷ്‌കരിച്ച് സമരം ചെയ്യാനുള്ള ഒരു വിഭാഗം അധ്യാപകരുടെ ആഹ്വാനം അനാവശ്യമാണെന്നും അത് തള്ളിക്കലയണമെന്നും എകെഎസ്ടിയു ഹയര്‍ സെക്കന്ററി അധ്യാപകരോട് അഭ്യര്‍ത്ഥിച്ചു. ഹൈസ്‌കൂളും, ഹയര്‍ സെക്കന്ററിയും തമ്മില്‍ ലയിപ്പിക്കാന്‍ പോകുന്നുവെന്നും ഹയര്‍ സെക്കന്ററി അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ പോകുന്നുവെന്നുമാണ് വ്യാജപ്രചരണം അഴിച്ചു വിടുന്നത്. രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന തെറ്റായ പ്രചരണവും സമരവും അര്‍ഹിക്കുന്ന ഗൗരവത്തോടെ അധ്യാപക സമൂഹം തള്ളിക്കളയണമെന്ന് എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റ് ഒ.കെ.ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറും ആവശ്യപ്പെട്ടു.