തിരുവനന്തപുരം: സംസ്ഥാനത്ത് അനശ്ചിതകാല പെട്രോള്‍ പമ്പ് സമരവും, ഏകദിന കടയടപ്പ് സമരവും തുടങ്ങി. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുളള സമരം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ലൈസന്‍സുകളും ഓയില്‍ കമ്പനികള്‍ തന്നെയാണ് എടുത്തു നല്‍കിയിരുന്നത്.
വില്‍പ്പനനികുതി ഉദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്ന് ആലപ്പുഴയിലെ
അമ്പലപ്പുഴ ചിത്രാ സ്റ്റോര്‍ ഉടമ ശ്രീകുമാര്‍(56) ജീവനൊടുക്കിയ സംഭവത്തില്‍
പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്തൊട്ടാകെ കടകള്‍ അടച്ചുള്ള സമരത്തിന്
വ്യാപാരി വ്യവസായികള്‍ തീരുമാനിച്ചത്. തെറ്റായ
നികുതി നിര്‍ണയം മൂലമാണു ജീവനൊടുക്കുന്നതെന്നു ശ്രീകുമാറിന്റെ ആത്മഹത്യാ
കുറിപ്പിലുണ്ടായിരുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് സമരം.