തിരുവനന്തപുരം: മുകുൾ കിഷോർ, റോഷൻ ശിവകുമാർ എന്നിവർ സംവിധാനം ചെയ്ത 'നൊസ്റ്റാൾജിയ ഫോർ ദി ഫ്യുച്ചർ' തുഷാർ മാധവ് സർവാനിക് കൗർ എന്നിവർ 'സോസ് എ ബല്ലാഡ് ഓഫ് മലഡീസ്' എന്നിവ പത്തമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വാ ചിത്രമേളയിലെ മികച്ച ലോങ്ങ് ഡോക്യൂമെന്ററികളായി തെരെഞ്ഞെടുത്തു. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുമാണ് സമ്മാനം. തുക തുല്യമായി പങ്കിടും. മികച്ച ഷോർട്ട് ഡോക്യൂമെന്ററി വിഭാഗത്തിൽ അവാർഡുകളൊന്നും നൽകിയില്ല. മുകുൾ ഹലോയ് സംവിധാനം ചെയ്ത 'ഡേയ്സ് ഓഫ് ഓട്ടമാണ്' മികച്ച ഷോർട്ട് ഡോക്യൂമെന്ററി. അഭിഷേക് വർമ സംവിധാനം ചെയ്ത ഫിഷ് കറി(അനിമേഷൻ), റൂംസ് (ക്യാംപസ്) സംവിധാനം-സംഗീത ഉണ്ണി, രഞ്ജൻ പാലിത്ത്(ഛായാഗ്രാഹണം-ഇൻ പ്രയിസ് ഓഫ് ദാറ്റ് എയ്ഞ്ചൽ ഫെയ്സ്) എന്നിവർക്കാണ് മറ്റു പുരസ്‌കാര ജേതാക്കൾ, ദി ബുക്ക്സ് വീ മെയിഡ്, ഓഫ് ലൗ ആൻഡ് ആർട്ടിസ്റ്റ് (ലോങ്ങ് ഡോക്യൂമെന്ററി) , ഗ്രാന്റ് ഫാദർ (ഷോർട്ട് ഫിക്ഷൻ) എന്നിവ പ്രത്യേക ജൂറി പുരസ്‌കാരം നേടി. മേയർ വി കെ പ്രശാന്തിന്റെ അധ്യക്ഷതയിൽ ധനമന്ത്രി ടി എം തോമസ് ഐസക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.