Mobirise Website Builder v4.9.3
NEWS24/10/2018

ദേവസ്വം കാര്യങ്ങളില്‍ മുഖ്യമന്ത്രിയും പാർട്ടിയും അനാവശ്യമായി കൈകടത്തുന്നു: ശിവസേന

ayyo news service
തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വത്തിന്റെ മാത്രമല്ല മുഴുവന്‍ വിശ്വാസികളുടെയും സ്വത്താണ് എന്ന് ശിവസേന കേരള രാജ്യപ്രമുഖ് എം.എസ് ഭുവനചന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് സ്വതന്ത്ര അധികാര സ്ഥാപനമാണെന്നിരിക്കെ ദേവസ്വം കാര്യങ്ങളില്‍ മുഖ്യമന്ത്രിയും , സി.പി.എം നേതൃത്വവും അനാവശ്യമായി കൈകടത്തുകയാണ്. ശ്രീകോവിലിന്റെ  പരിപാലനാവകാശം തന്ത്രിക്കും മേല്‍ശാന്തിക്കുമാണ്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ല. ഭക്തജനങ്ങള്‍ കാണിക്ക അര്‍പ്പിക്കുന്ന പണമാണ് തന്ത്രിമാര്‍ക്കും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും ശമ്പളമായി നല്‍കുന്നത്. മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെ ആഫീസും, എ.കെ.ജി സെന്റര്‍ ആഫീസും നിയന്ത്രിക്കുന്ന അതേ അധികാരം ശ്രീകോവിലിനകത്ത് തന്ത്രിക്കും മേല്‍ശാന്തിക്കും ഉണ്ട്.
 
ശ്രീകോവിലില്‍ എന്ത് മന്ത്രം ജപിക്കണമെന്നും, എന്ത് പൂജ ചെയ്യണമെന്നും തീരുമാനിക്കുന്നതും തന്ത്രിയും മേല്‍ശാന്തിയുമാണ്.  ശബരിമല ഉത്സവങ്ങള്‍ക്ക് പന്തളം കൊട്ടാരത്തിന് എങ്ങനെ പ്രത്യേക അധികാരങ്ങള്‍ വന്നുയെന്നും അത് എങ്ങനെ ഇന്നും തുടര്‍ന്നുകൊണ്ടുപോകുന്നുവെന്നും മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രി പലകാര്യത്തിലും അതിരു വിടുകയാണ്. മന്ത്രിസഭയിലെ ജി. സുധാകരനും, എം.എം. മണിക്കും മുഖ്യമന്ത്രി മൂക്കുകയര്‍ ഇടണം. വിവരത്തോടും വിവേകത്തോടും ആചാരപരമായ വിഷയങ്ങളെ മുഖ്യമന്ത്രി കാണണം. പ്രതിഷേധിക്കുന്നവര്‍ എല്ലാവരും ആർഎസ്എസ്, ബിജെപി ആണെന്ന മൂഢത്തരം ഇനിയും മുഖ്യമന്ത്രി വിളിച്ചു പറയരുത് എന്നും ഭുവനചന്ദ്രന്‍ പറഞ്ഞൂ.
Views: 1440
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY