തിരുവനന്തപുരം:ഈ വർഷത്തെ നെഹ്‌റുട്രോഫി വള്ളംകളി നടത്തിപ്പിന് ആവശ്യമായ ഫണ്ട് ടിക്കറ്റ് വില്പനയിലൂടെ സമാഹരിക്കാന്‍ ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഉത്തരവായി. നിര്‍ബന്ധമോ ഭീഷണിയോ കൂടാതെയാണ് ടിക്കറ്റ് വില്പന നടത്തേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.