ബംഗളുരു: ബംഗളൂരുവില്‍ യുവ ടെക്കിയെ ആള്‍ക്കൂട്ടം വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. യുവതിയെ ഒളിഞ്ഞുനോക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന് ആരോപിപിച്ചാണ് മര്‍ദ്ദനം. ഓഫീസിലേക്കുള്ള വഴിയില്‍ തന്നെ ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നതായി 25കാരി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ ഇയാളെ പിടികൂടി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.മര്‍ദ്ദനമേറ്റയാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആരും പരാതി നൽകാത്തതിനാൽ യുവാവിനെ താക്കിത് നല്കി വിട്ടയിച്ചു.
മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ യുവതിയുടെ ഭര്‍ത്താവ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.