ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് ബിസിഐയുടെ മുന്നറിയിപ്പ് പാക് മത്സരം കാണാന്‍ കാഷ്മീരില്‍നിന്നും ആളെത്തിയെന്ന ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയാണ് ബിസിസിഐയുടെ എതിര്‍പ്പിനു കാരണമായത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ബിസിസിഐ അഫ്രീദിക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
രാഷ്ട്രീയപരമായി ശരിയല്ലാത്ത കാര്യങ്ങള്‍ പറയരുത്. ഒരു കളിക്കാരന്‍ വിവാദങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുനില്‍ക്കണം. അനാവശ്യ പ്രസ്താവനകള്‍ മൂലമാണ് അഫ്രീദിക്കെതിരെ പാക്കിസ്ഥാനിലും വിമര്‍ശനങ്ങള്‍ ഉയരുന്നത്-ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ന്യൂസിലന്‍ഡ്-പാക്കിസ്ഥാന്‍ മല്‍സരത്തിന്റെ ടോസിനിടെ ഒരു സംഘമാളുകള്‍ അഫ്രീദിയെ നോക്കി കൈവീശിക്കാണിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മുന്‍ പാക് നായകനും കന്റേറ്ററുമായ റമീസ് രാജയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കാഷ്മീരില്‍ നിന്നുള്ള നിരവധിയാളുകള്‍ കളി കാണാന്‍ എത്തിയിരുന്നുവെന്നു അദ്ദേഹം പറഞ്ഞത്.