NEWS23/12/2016

കെ കരുണാകരൻ തുടങ്ങിവച്ച പ്രവർത്തനങ്ങളെ ഇപ്പോഴും നടക്കുന്നുള്ളൂ: ജെയിംസ് സണ്ണി

ayyo news service
ജെയിംസ് സണ്ണി,കെആർ ക്ളീറ്റസ്,എംബി ഗംഗാപ്രസാദ്‌
തിരുവനന്തപുരം:ലീഡർ കെ കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇവിടെ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങളും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുമാണ് ഇപ്പോഴും ഇവിടെ നടക്കുന്നതെന്ന് മുൻ സംസ്ഥാന എൻ ജി ഒ പ്രസിഡന്റ് ജെയിംസ് സണ്ണി പറഞ്ഞു.  സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എംപ്ലോയിസ് അസോസിയേഷൻ സംഘടിപ്പിച്ച(എസ് സി എൽ ഇ എ)  ആറാമത് കെ കരുണാകരൻ അനുസ്മരണ പ്രഭാഷണത്തിൽ  മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

നമ്മുടെ സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് മികച്ച അടിത്തറപാകിയത് മുഖ്യമന്ത്രി കെ കരുണാകരൻ അല്ലാതെ മറ്റാരുമല്ല.    ഭരണ ചട്ടങ്ങളും നിയമവും മറികടന്ന് മുഖ്യമന്ത്രി കരുണാകരൻ ഇവിടെ ഒന്നും ചെയ്തിട്ടില്ല.  അങ്ങനെയല്ലാതെ അദ്ദേഹം ചെയ്ത് വെന്ന് പറയുന്നെങ്കിൽ അത് അംഗീകരിക്കാനാവില്ല.  അതിനു ചില ഉദാഹരങ്ങൾ ചൂണ്ടിക്കാട്ടിയ ജെയിംസ് സണ്ണി , കെ കരുണാകരനെന്ന ഭരണകർത്താവിനെക്കുറിച്ചു താനെഴുതുന്ന പുസ്തകത്തിൽ അതെല്ലാം വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും നാലുമാസത്തിനുള്ളിൽ പുസ്തകം പ്രകാശനം ചെയ്യുമെന്നും പറഞ്ഞു.

കെആർ ക്ളീറ്റസ് അധ്യക്ഷനായ ചടങ്ങിൽ, എസ് സി എൽ ഇ എ പ്രസിഡന്റ് എംബി ഗംഗാപ്രസാദ്‌, അശോകൻ പുതുപ്പാടി , കാസർകോട് വിജയൻ എന്നിവർ സംസാരിച്ചു.
Views: 1583
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024