ന്യൂഡല്‍ഹി: എന്‍ആര്‍ഐകള്‍ക്ക് തെല്ലാശ്വാസം പകര്‍ന്ന് റിസര്‍വ്
ബാങ്കിന്റെ പുതുവര്‍ഷ തീരുമാനം. അസാധു നോട്ടുകള്‍ എന്‍ആര്‍ഐകള്‍ക്ക് ജൂണ്‍
30 വരെ മാറ്റിയെടുക്കാം. എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍,
ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍
കഴിയില്ല.
2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍
വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെയും 2016 നവംബര്‍
ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തുള്ള എന്‍ആര്‍ഐക്കാര്‍ക്ക്
ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം. എന്നാല്‍
എന്‍ആര്‍ഐകള്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണെന്നും ആര്‍ബിഐ
വ്യക്തമാക്കി.