തിരുവനന്തപുരം: ഫുട്‌ബോള്‍ താരം സി.കെ. വിനീതിനെ ഏജീസ് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട നടപടി പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് യുവ എം.എല്‍.എമാരായ ടി.വി. രാജേഷ്, എം.സ്വരാജ്, എ.എന്‍.ഷംസീര്‍, ആര്‍. രാജേഷ് എന്നിവര്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കായിക താരങ്ങളോട് ചില സ്ഥാപനങ്ങളുടെ നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ അഭിമാനമാനമായ വിനീതിനെ പിരിച്ചുവിട്ട നടപടി ഏജീസ് ഓഫീസ് പുന:പരിശോധിച്ചില്ലെങ്കില്‍ കേരള സര്‍ക്കാര്‍ വിനീതിന് ജോലി നല്‍കി കായിക കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് ആവേശം നല്‍കണമെന്നും നിവേദനത്തില്‍ പറയുന്നു.