NEWS28/03/2016

സ്ഥാനാർഥി വി ശിവൻകുട്ടിക്ക് പരിക്ക്:ഒരാഴ്ച വിശ്രമം

ayyo news service
തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ സിപിഎം  സ്ഥാനാർഥി വി ശിവൻകുട്ടി എംഎല്‍എക്ക് പരിക്ക്. അപ്രതീക്ഷിത വീഴ്ചയില്‍ ഇടതു കാലിനേറ്റ പരിക്കാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനയായത്.

എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ തിരക്കിട്ട പ്രവര്‍ത്തനത്തിന് രാവിലെ ഇറങ്ങാനുള്ള ധൃതിയില്‍ കുളിമുറിയിലെ പടിയില്‍ കാല്‍ വഴുതിയാണ് താന്‍ വീണതെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു. പരിശോധനയില്‍ ഇടതു കാലിന്റെ ലിഗമെന്റിന് പരിക്കുണ്ട്. ഒരാഴ്ചത്തെ നിര്‍ബന്ധിത വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതിനാല്‍ തന്റെ ഒരാഴ്ചത്തെ പരിപാടികള്‍ മാറ്റിവയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു.പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുന്ന ചിത്രവും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. താഴെ ശിവൻകുട്ടിയുടെ എഫ് ബി പോസ്റ്റ്‌ .

MLA എന്ന നിലയിൽ മണ്ഡലത്തിലെ തിരക്കിട്ട പ്രവർത്തനകൾക്ക് വേണ്ടി ഇറങ്ങാനുളള രാവിലത്തെ ധൃതിയിൽ അപ്രതീക്ഷിതമായി ബാത്ത് റൂമിലെ സ്റ്റെപ്പിൽ ഒന്ന് കാൽ വഴുതി വീണു. പരിശോധനയിൽ ലിഗ്മെന്റിന് ഒരു സ്ക്രാച്ച്... ഡോക്ടർമാർ ഒരു ആഴ്ചത്തെ നിർബന്ധിത വിശ്രമം പറഞ്ഞിരിക്കുകയാണ്.ആയതിനാൽ എൻറെ ഒരാഴ്ച്ചത്തെ പരിപാടികൾ മാറ്റിവയ്ക്കുകയാണ്. ഈ അസൗകര്യം നേരിട്ടതിൽ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സസ്നേഹം
വി. ശിവൻകുട്ടി

V Sivankutty MLA's photo.


Views: 1509
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024