മുഹമ്മദ് ദിയാബ് അവാർഡ് സ്വീകരിക്കുന്നു തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ സുവര്‍ണ ചകോരം മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് കരസ്ഥമാക്കി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഈജിപ്ത് ഭരണാധികാരി മുഹമ്മദ് മുര്‍സി
പുറത്താക്കപ്പെട്ടതിനു ശേഷം ഈജിപ്തില്‍ നടന്ന ആഭ്യന്തര കലാപമായിരുന്നു
ക്ലാഷിന്റെ ഇതിവൃത്തം. ക്ലാഷിന് ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. പ്രേക്ഷകരുടെ ആവശ്യപ്രകാരം മേളയില്‍ നാലു തവണ ഈ
ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. 15 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. .
വിധു വിന്‍സെന്റ് അവാർഡ് സ്വീകരിക്കുന്നു മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ സ്വന്തമാക്കി. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരവും മന്ഹോളിനാണ്. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം രാജിവ് രവിയുടെ കമ്മട്ടിപ്പാടം നേടി. രാജ്യാന്തര ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മുസ്തഫ കാരയുടെ തുര്‍ക്കി ചിത്രമായ കോള്‍ഡ് ഓഫ് കലന്ദർ നേടി. രാജ്യാന്തര ചലച്ചിത്ര നിരൂപക ഫെഡറേഷന് (ഫിപ്രസി) തിരഞ്ഞെടുത്ത മികച്ച മല്‍സരവിഭാഗ ചിത്രം ജാക്ക് സാഗ സംവിധാനം ചെയ്ത 'വെയര്‍ ഹൗസിനാണ്. മികച്ച സംവിധാനത്തിനുള്ള രജതചകോരം ക്ലെയര്‍
ഒബ്സ് ക്വുര്‍ സംവിധാനം ചെയ്ത യെസിം ഒസ്ത ലാഗുനാണ്. ഡൈ ബ്യൂട്ടിഫുള്‍ എന്ന
ചിത്രത്തിലെ അഭിനയത്തിന് പൗലോ ബലസ്തോറസ്, ക്ലയര്‍ ഒബ്സ്ക്യോറിലെ
അഭിനയത്തിന് എസെം ഉസുന്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി
ചലച്ചിത്രോത്സവത്തിനുള്ള മികച്ച റിപ്പോര്‍ട്ടിംഗിന് അരവിന്ദ് (മെട്രോ വാര്‍ത്ത), ദൃശ്യമാധ്യമ റിപ്പോര്‍ട്ടിംഗിന് ഗ്രീഷ്മ എസ് നായര്‍ (ജയ്ഹിന്ദ്), നൈന സുനില്‍ ജൂറി പരാമര്‍ശം, കൈരളി ടിവി) മനോരമ ഓണ്‍ ലൈന്‍, റിപ്പോര്‍ട്ടര്‍ ലൈവ് (ജൂറി പരാമര്‍ശം), മികച്ച ശ്രവ്യമാധ്യമ റിപ്പോര്‍ട്ടിംഗിന് ആകാശവാണിയും ഈ രംഗത്തെ ജൂറി പരാമര്‍ശത്തിന് ക്ലബ് എഫ്.എമ്മും പ്രവാസി ഭാരതി കോര്‍പറേഷനും അര്‍ഹരായി. തിയേറ്റര്‍ പുരസ്കാരം ശ്രീപത്മനാഭ, കൈരളി എന്നിവര്‍ നേടി. നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാരങ്ങള്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലനും സമ്മാനിച്ചു.