ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താല്‍ക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ
ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം.
ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു. പുതിയ ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണ സമിതിക്കാണ്. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരം ഭരണസമിതിക്ക് തീരുമാനിക്കാം. കവനന്റ് ഒപ്പുവെച്ച രാജാവിന്റെ മരണത്തോടെ അധികാരം നഷ്!ടമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.
പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ നടത്തിപ്പില്‍ രാജകുടുംബത്തിന് അവകാശ മുണ്ടെന്നു മാണ് സുപ്രീം കോടതി പറയുന്നത്. പുതിയ സമിതി ഏറ്റെടുക്കുന്നതുവരെ തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ താത്കാലിക സമിതിക്കായിരിക്കും ക്ഷേത്രഭരണ ചുമതല. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും ഉള്‍പ്പെടുന്നതായിരിക്കും പുതിയ ഭരണസമിതി.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരും രാജകുടുംബവും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിക്കുന്നത്.
ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടത്തുകൊണ്ടുള്ള 2011ലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രഭരണം രാജാവിനാണെന്നും രാജാവിന്റെ അനന്തരാവകാശിക്ക് നടത്തിപ്പ് കൈമാറാനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ക്ഷേത്രത്തിലെ നിലവറകളിലെ അമൂല്യവസ്തുക്കളുടെ കണക്കെടുക്കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച രാജകുടുംബം ക്ഷേത്ര സ്വത്ത് പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണെന്നും അത് നോക്കിനടത്താനുള്ള അവകാശം തങ്ങള്‍ക്കാണെന്നും വാദിച്ചു. ക്ഷേത്രസ്വത്തില്‍ അവകാശം ഉന്നയിക്കുന്നില്ലെന്നും ക്ഷേത്രം പൊതുക്ഷേത്രം തന്നെയാണെന്നും രാജകുടുംബം വ്യക്തമാക്കിയിരുന്നു. 2011 മെയ് രണ്ടിന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്ഷേത്ര
നിലവറകളിലെ വസ്തുക്കളുടെ കണക്കപ്പെടുപ്പിന് നിര്‍ദേശിക്കുകയും ചെയ്തു.