NEWS23/07/2016

ടെലിവിഷൻ അറിവും ആനന്ദവും പകർന്നു നൽകുന്നു:മന്ത്രി

ayyo news service
2015 ലെ മികച്ച നടി ജാനകി എസ് നായർ മികച്ച നടൻ മുൻഷി ബൈജു മികച്ച രണ്ടാമത്തെ നടൻ പ്രേം പ്രകാശ് എന്നിവർ പുരസ്കാരവുമായി വേദിയിൽ
തിരുവനന്തപുരം:ദൃശ്യമാധ്യമങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിത്. ഒരേസമയം അറിവും ആനന്ദവും പകർന്നു നൽകാൻ ടെലിവിഷൻ പരിപാടികൾക്ക് കഴിയും എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു 2014–2015ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് വിതരണച്ചടങ്ങ് ടാഗോര്‍ തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സമൂഹത്തിന്റെ ഗുണകരമായ വളർച്ചയ്ക്കും സാംസ്കാരിക ശുദ്ദികരണ പ്രക്രീയക്കും ടെലിവിഷൻ ഉപകാരപ്രദമാണെന്നും മന്ത്രി പറഞ്ഞു.  അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

2014-15 ലെ അവാർഡുകളുടെ വിതരണം ഒരുമിച്ചു നടത്താൻ പാടില്ല.  അടുത്തവർഷം മുതൽ അതാത്  വർഷത്തെ അവാർഡുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്നു ആമുഖ പ്രഭാഷണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. ടെലിവിഷന്‍ രംഗത്തെ നൂറ്റി നാല്‍പത്തിമൂന്ന് പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. യോഗത്തില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. നടന്‍ ശങ്കര്‍ രാമകൃഷ്ണന്‍, നടി റജീഷാ വിജയന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചടങ്ങില്‍ സംബന്ധിച്ചു. സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ് സ്വാഗതവും അക്കാഡമി സെക്രട്ടറി സി.ആര്‍. രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.
 


Views: 1581
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024