തിരുവനന്തപുരം: ഇന്‍ഡസ്ട്രി എന്ന നിലയില്‍ ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ വലിയ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. അതിനെതിരെ രംഗത്തു വരുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുക എന്നതിന് മാറ്റമുണ്ടാകില്ല. മാധ്യമരംഗത്തും സ്ത്രീകള്‍ പല തരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ആരോഗ്യ, സാമൂഹ്യനീതി, ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. .
തൊഴിലിടങ്ങളിലാണ് സ്ത്രീകള്‍ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. പലപ്പോഴും പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ പല സംഭവങ്ങളും പുറത്തു പറയാറില്ല. അതിനാല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലായിടങ്ങളിലും ഇന്റേണല്‍ പരാതി സെല്ലുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കും. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നിയമം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജെന്റര്‍ അഡൈ്വസര്‍ ടി.കെ.ആനന്ദി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു