തിരുവനന്തപുരം;ഗുണ്ടാമാഫിയ സംഘങ്ങള്‍ക്കെതിരെയയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ വെള്ളിയാഴ്ച 741 പേര് അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 315 പേരും, കൊച്ചി റേഞ്ചില്‍ 99 പേരും, തൃശൂര്‍ റേഞ്ചില്‍ 98 പേരും, കണ്ണൂര്‍ റേഞ്ചില്‍ 229 പേരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിൽ സിറ്റി 15, റൂറല്‍ 57 പേരും അറസ്റ്റിലായി.
ഇതോടെ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ആകെ 50857 പേര് പിടിയിലായി.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു