മോസ്‌കോ: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യന്‍ ടിയു 154 വിമാനം കാണാതായി. സോചിയില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ വിമാനത്തില്‍ 83 യാത്രക്കാരും 8 ജീവനക്കാരും ഒൻപത് മാധ്യമപ്രവർത്തകരുള്‍പ്പെടെ 100 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന ഉടന്‍ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.