തിരുവനന്തപുരം: നവോദ്ധാനത്തിൻറെ വീണ്ടെടിപ്പിന് ശ്രമിക്കുന്ന സർക്കാർ തന്നെ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നത് അംഗീകരിക്കാനാകില്ല എന്ന് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്‌ണൻ പറഞ്ഞു. മാധ്യമ വിലക്ക് സർക്കുലനെതിരെ കേരളം പത്രപ്രവർത്തക യൂണിയന്റെ (കെ യു ഡബ്ല്യൂ ജെ) സെക്രട്ടറിയേറ്റ് മാർച്ചിനെത്തുടർന്ന് നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം ജി രാധാകൃഷ്‌ണൻ. ഏറെക്കാലത്തിനുശേഷമാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രത്യക്ഷ നടപടിയുമായി ഒരു സർക്കാർ രംഗത്തുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ യു ഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി നാരായണൻ, സെക്രട്ടറി ശാലു മാത്യു മുൻ പ്രസിഡന്റ് ബോബി എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.