പാരിസ്:ഫ്രാന്‍സ് യുദ്ധത്തെയാണ് നേരിടുന്നതെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ ഫ്രാന്‍സ്വാ ഒലോന്‍ദ്. ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) നശിപ്പിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും യുഎന്‍ രക്ഷാസമിതിയുടെ യോഗം ഉടന്‍ വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഫ്രാന്‍സ്വാ ഒലോന്‍ദ് പറഞ്ഞു. സിറിയയിലെയും ഇറാഖിലെയും ഐഎസിനെതിരായ ആക്രമണം ശക്തമാക്കിയെന്നും രാജ്യത്തെ അടിയന്തരാവസ്ഥ മൂന്നുമാസത്തേത്തേക്ക് തുടരുമെന്നും ഫ്രാന്‍സ്വാ ഒലോന്‍ദ് അറിയിച്ചു.