തിരുവനന്തപുരം: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റുകയാണെങ്കില്‍ അതിനു കാരണക്കാരന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശായിരിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മന്ത്രി അടൂര്‍
പ്രകാശുമായുള്ള ബന്ധം ചൂണ്ടികാട്ടുന്ന കത്തില്‍ ബിഡിജെഎസ് എന്ന പുതിയ
രാഷ്ട്രീയകക്ഷിയുടെ പിറവിയും സുധീരന്‍ വ്യക്തമാക്കുന്നു.
ഒടുവിലത്തെ നാല് മന്ത്രിസഭാ യോഗങ്ങളില്‍ ഇരുനൂറിലേറെ തീരുമാനങ്ങളാണ് റവന്യൂ വകുപ്പ് കൈക്കൊണ്ടത്. അതില്‍ പകുതിയോളം അജണ്ടയ്ക്ക് പുറത്തുള്ളതായിരുന്നെന്നും കത്തില്‍ ചൂണ്ടികാട്ടുന്നു.