സോള്‍ (ദക്ഷിണകൊറിയ): ഉത്തരകൊറിയയിലെ പ്രതിരോധമന്ത്രി ജനറല്‍ ഹ്യോന്‍ യോങ് ഷോളിനെ(65) വധശിക്ഷയ്ക്ക് വിധേയനാക്കി. രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നിനോട് അനാദരവ് കാട്ടിയതിനും അദ്ദേഹം പങ്കെടുത്ത യോഗത്തില്‍ ഉറങ്ങിയതിനുമാണ് ശിക്ഷ.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ് യങ്ങിലെ ഒരു സൈനീക സ്കൂളിൽവച്ച് ഏപ്രില്‍ 30 നാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ദക്ഷിണകൊറിയയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് അംഗങ്ങളെ അറിയിച്ചു. വിമാനവേധ തോക്കുപയോഗിച്ച് പരസ്യമായാണ് വെടിവച്ചുകൊന്നത്.
ഏപ്രിൽ 27,28 തീയതികളിൽ ഒരു സംഗീതപരിപടിയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത് . കഷ്ടിച്ച് ഒരു കൊല്ലം ആകുന്നതെയുള്ളൂ ഈ പദവിയിലെത്തിയിട്ട്.
കിം ജോങ് ഉന്‍ 15 പേരെയാണ് ഈവര്‍ഷം വധിച്ചത്. അവരിൽ രണ്ട് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടും. 2012 മുതൽ 70 ഉന്നത ഉദ്യോഗസ്ഥരെയാണ് കിം ജോങ് ഉൻ വധശിക്ഷക്ക് വിധേയരാക്കിയത്.