മാണ്ഡ്യ: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മോണിക്ക എന്ന 19കാരിയെ ബന്ധുക്കള്‍ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തുക്കി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. കേസില്‍ യുവതിയുടെ അച്ഛനെയും അമ്മാവനെയും അറസ്റ്റു ചെയ്തു.
ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത് .യുവതി ആത്മഹത്യ ചെയ്തതാണെന്ന നിലപാടില്‍ ആയിരുന്ന ബന്ധുക്കള്‍ മൃതദേഹം
അവരുടെ ഗ്രാമമായ തിമ്മാന ഹോസൂറില്‍ അന്നുതന്നെ സംസ്‌കരിച്ചു. പോലീസ്
സ്ഥലത്തെത്തിയപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു.
സംഭവത്തില്‍ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന്
തെളിഞ്ഞത്.
മാര്‍ച്ച് 28നാണ് വീട്ടുകാരെ ധിക്കരിച്ച് ഇരുവരും വിവാഹിതരായത്. പിന്നീട്
ബന്ധുക്കള്‍ നിര്‍ബന്ധിച്ച് യുവതിയെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
യുവാവിനെ ഉപേക്ഷിക്കാന്‍ തയാറാതിരുന്നതോടെ യുവതിയെ അച്ഛനും ബന്ധുക്കളും
കൊന്ന ശേഷം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. മോണിക്കയെ ഭീഷണിപ്പെടുത്തി
ഇവര്‍ ആത്മഹത്യ കുറിപ്പ് എഴുതിച്ചതായും പോലീസ് പറഞ്ഞു.