ശ്രീനഗര്‍:സ്വാതന്ത്ര്യദിനത്തില്‍ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. കശ്മീരിലെ പുഞ്ച് സെക്ടറിലാണ് പാക് സൈന്യം പ്രകോപനമൊന്നും കൂടാതെ വെടിവെപ്പ് നടത്തിയത്. വെടിയേറ്റ് നാല്് ഗ്രാമീണര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു.
പ്രകോപനമൊന്നും കൂടാതെ മൂന്ന് തവണയാണ് പാക് സൈന്യം ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഇന്നത്തേതടക്കം ഈ മാസം 32 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് .
അടുത്ത ദിവസങ്ങളായി അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യസേന പാകിസ്താന് മധുരവും കൈമാറിയില്ല. സാധാരണ സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറുന്ന പതിവുണ്ടായിരുന്നു.