NEWS26/06/2015

ചോറ്റാനിക്കര ഇനി ടെമ്പിള്‍ പഞ്ചായത്ത്; ഡോ എം കെ മുനീര്‍

ayyo news service

എറണാകുളം:ചോറ്റാനിക്കര: ക്ഷേത്രങ്ങളുടെ ഭൂമിയായ ചോറ്റാനിക്കരയെ ഇനി ടെമ്പിള്‍ പഞ്ചായത്തായി മാറ്റണമെന്ന് മന്ത്രി എം.കെ. മുനീര്‍ . ചോറ്റാനിക്കര പഞ്ചായത്തില്‍ എരുവേലി കായപ്പുറത്ത് മലയില്‍ അത്യധൂനിക സംവിധാനത്തോടെ നിര്‍മിച്ച ശാന്തിതീരം പൊതുശ്മശാനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം .

ലോക ബാങ്ക് പദ്ധതിയില്‍ ഡോളര്‍ റേറ്റില്‍ വന്ന വ്യത്യാസത്തില്‍ കേരളത്തിന് എം ഇ എ (മിനിസ്‌റെര്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ്) വഴി 400 കോടി രൂപയാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ വികസന പദ്ധതികളുമായ് മുന്നോട്ട് വരുന്ന പഞ്ചായത്തിന് ഇതില്‍ നിന്നും പണം അനുവദിക്കും. ടെമ്പിള്‍ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായ് ചോറ്റാനിക്കര പഞ്ചായത്തിനായിരിക്കും ഈ തുകയില്‍ നിന്നും ഉള്ള വിഹിതത്തിന്റൊ ആദ്യ ഗഡുനല്കുക എന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പദ്ധതി സമര്‍പ്പിക്കാന്‍ അദ്ദേഹം ജില്ല കളക്ടറെ ചുമതലപ്പെടുത്തി.

രണ്ട് ഗ്യാസ് ചേംബറുകള്‍ ഉള്ള ശ്്മശാനത്തില്‍ ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയും. സംസ്‌ക്കരിക്കുമ്പോള്‍ ഉണ്ടാകുന്ന പുക വെള്ളം നിറച്ച് ടാങ്കിലൂടെ കയറ്റി വിട്ടു പുകയുടെ കാഠിന്യം കുറച്ച് മുപ്പതുമീറ്റര്‍ ഉയരത്തിലുള്ള പുക കുഴലിലൂടെ ആണ് പുറത്തേക്ക് വിടുന്നത്. ഇതുമൂലം മണമോ മാലിന്യമോ ഉണ്ടാകുന്നില്ല. നേരത്തേ മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇവിടുത്തുകാര്‍ തൃപ്പൂണിത്തുറ, ഇരുമ്പനം പ്രദേശങ്ങളെ ആണ് ആശ്രയിച്ചിരുന്നത്.

മൃതദേഹം സംസ്‌ക്കരിക്കുന്നതിന് ചോറ്റാനിക്കര നിവാസികള്‍ക്ക് 2500 രൂപയും, പുറത്തുനിന്നുള്ളവര്‍ക്ക് 3500 രൂപയുമാണ് നിരക്ക്. സര്‍ക്കാരിന്റെ 80 ലക്ഷം രൂപയും, പഞ്ചായത്തിന്റെ് ഫണ്ടില്‍ നിന്നും 37 ലക്ഷം രൂപ മുടക്കിയാണ് ശ്മശാനത്തിനായ് സ്ഥലം വാങ്ങിയിരിക്കുന്നത്. കൂടാതെ സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായ് 2.85 ലക്ഷവും റോഡിനായ് 5 ലക്ഷം രൂപയും ഈ ചെലവഴിച്ചു.

പൊതുശ്്മശാനത്തിനു ചുറ്റും ഫല വൃക്ഷങ്ങളും പിടിപ്പിച്ചിട്ടുണ്ട്. ചോറ്റാനിക്കര പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ്ു ആയിരുന്ന അന്തരിച്ച എം എ ജോണ്‍ മുന്‍കൈയ്യെടുത്താണ് 2014 ജനുവരിയില്‍ ശ്മശാനത്തിനു തറക്കല്ലിട്ടത്. പിന്നീട് കോടതി സ്‌റ്റേ ചെയ്തതിനാല്‍ പണി നടന്നില്ല. 2014 ഡിസംബരില്‍ പണി വീണ്ടും തുടങ്ങി ആറുമാസത്തിനകം പൂര്‍ത്തീകരിക്കുകയുമായിരുന്നു. ശ്മശാന നിര്‍മാണത്തിന് സര്‍ക്കാരില്‍ നിന്നും മുഴുവന്‍ തുകയും ലഭിച്ച ആദ്യ പഞ്ചായത്താണ് ചോറ്റാനിക്കര പഞ്ചായത്ത്.

ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിച്ചു, ജോസ് കെ മാണി എം പി മുഖ്യ അതിഥി ആയിരുന്നു.

Views: 1529
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024