NEWS18/10/2015

രാജ്‌കോട്ട് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 18 റണ്‍ തോല്‍വി

ayyo news service
രാജ്‌കോട്ട്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍  ഇന്ത്യയ്ക്ക് 18 റണ്‍ തോല്‍വി.  ഇതോടെ പരമ്പരയില്‍ 2–1ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെഞ്ചുറി നേടിയ ഡി കോക്കും  നാലു വിക്കറ്റ് വീഴ്ത്തിയ മോര്‍ണി മോര്‍ക്കലുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയ ശിൽപികൾ . സ്‌കോര്‍ ദ.ആഫ്രിക്ക: 270–7 (50), ഇന്ത്യ: 252–6 (50)

271 എന്ന വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി രോഹിത് ശര്‍മയും (65) വിരാട് കോഹ്!ലിയും (77) അര്‍ധസെഞ്ചുറി നേടി. ക്യാപ്റ്റന്‍ ധോണി 47 റണ്‍സ് നേടി.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെ സെഞ്ചുറി (103) മികവിലാണ് 270 റണ്‍സ് നേടിയത് അര്‍ധസെഞ്ചുറി നേടിയ ഡുപ്ലെസിസും (60), മില്ലര്‍ (33)  ബഹര്‍ഡെയിന്‍ (33) റണ്‍സും ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് ശക്തി പകര്‍ന്നു.

ഇന്ത്യയ്ക്കായി മോഹിത് ശര്‍മ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍, അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

   




Views: 1568
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024