ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ വിഭാഗത്തില്‍ ആണവ വികിരണച്ചോര്‍ച്ച. തുര്‍ക്കി വിമാനത്തില്‍ കൊണ്ടുവന്ന സോഡിയം അയോഡൈഡ് അടങ്ങിയ മരുന്നുപെട്ടികളില്‍ നിന്നാണ് ചോര്‍ച്ച.
ഇവ കൈകാര്യം ചെയ്ത രണ്ടുപേരെ ഡല്‍ഹി എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്ന് അടങ്ങിയ പെട്ടികള്‍ക്കുണ്ടായ തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് കരുതുന്നു. ഡല്‍ഹി ഫോര്‍ട്ടിസ് ആസ്പത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു മരുന്ന്.
പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. രണ്ട് ലോഡ് മരുന്നുകള്‍ താഴെയിക്കുന്നതിനിടെ അവ നനഞ്ഞിരിക്കുന്നത് കണ്ട് ഇവ കൈകാര്യം ചെയ്തവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ കണ്ണുകള്‍ നീറുന്നതായി അനുഭവപ്പെട്ടതോടെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ചോര്‍ച്ച പരിഹരിച്ചതായും ആശങ്കപ്പെടാനില്ലെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആണവോര്‍ജ ഏജന്‍സിയും ഡല്‍ഹി ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
വിമാനത്താവളത്തിലെ ചരക്ക് വിഭാഗം അടച്ചതായും മരുന്ന് പാക്ക് ചെയ്തതിലെ തകരാറായിരിക്കും ചോര്‍ച്ചയ്ക്ക് കാരണമെന്നും ഡല്‍ഹി ദുരന്ത ിവാരണ സേനാ മേധാവി കുനാല്‍ അറിയിച്ചു.