തിരുവനന്തപുരം:ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം
തിരുവനന്തപുരം നഗരസഭാ പരിധിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രദേശികാവധി ആയിരിക്കും. നഗരപരിധിയ്ക്കുളളിലെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്
പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊങ്കാല
ദിവസമായ ഫെബ്രുവരി 23 ന് അവധി അനുവദിച്ച് ഉത്തരവായി.
വിശ്വകര്‍മ്മജയന്തി സെപ്റ്റംബര്‍ 17 ന് ആയിരിക്കും. അന്നേ ദിവസം
വിശ്വകര്‍മ്മജര്‍ക്ക് നിയന്ത്രിത അവധിയായിരിക്കുമെന്നും സര്‍ക്കാര്‍
ഉത്തരവില്‍ വ്യക്തക്കിയിട്ടുണ്ട്.