തിരുവനന്തപുരം: പാചകവാതക വില ക്രമാതീതമായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന മോദിക്ക് പെൺശാപങ്ങളിൽ നിന്ന് രക്ഷയില്ലെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിലക്കയറ്റം സൃഷ്ടിക്കുന്നതിൽ മോദിയും പിണറായും തുല്യരാണ്. അവിടെ കോട്ടിട്ട മോദി സർക്കാരും ഇവിടെ മുണ്ടുടുത്ത മോദി മാരുമാണുളളത് എന്ന് കൂട്ടിച്ചേർത്ത ഹസ്സൻ കേരളത്തിൽ ബിജെപി നടത്തുന്നത് ജനരക്ഷാ യാത്രയല്ലെന്നും രാക്ഷസ യാത്രയാണെന്നും അഭിപ്രായപ്പെട്ടു. എംപിമാര്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന സമരം നാളെ രാവിലെ സമാപിക്കും. സമാപനയോഗം മുതിർന്ന നേതാവ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ക്ക് മുന്നിലാണ് സമരം.