NEWS08/07/2015

വിഴിഞ്ഞം തീരത്തടുക്കാത്തത് ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പ് കാരണം

ayyo news service
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കുന്നത് വൈകുന്നതിനുപിന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ എതിര്‍പ്പ്.

ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇമെയില്‍ അയച്ചു. പദ്ധതി വൈകിയാല്‍ കേരളത്തിന് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാവുമെന്നും യു.ഡി.എഫിന് രാഷ്ട്രീയ തിരിച്ചടിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന തുറമുഖ പദ്ധതി രാഷ്ട്രീയക്കളികളില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണിപ്പോള്‍. അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ പദ്ധതിവരുന്നത് മുടക്കാനും തമിഴ്‌നാട്ടിലെ കുളച്ചലിലേക്ക് കൊണ്ടുപോകാനും ഈ അവസരം ഉപയോഗിച്ച് ഒരുവിഭാഗം ശ്രമിക്കുന്നതായി ആരോപണമുണ്ട്.

പദ്ധതിക്കായി കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും ഇത് വേണ്ടെന്നുവെയ്ക്കാനാവില്ലെന്നും മുഖ്യമന്ത്രി സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

7525 കോടി രൂപ ചെലവിലുള്ള തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് നല്‍കാന്‍ ജൂണ്‍ പത്തിനാണ് മന്ത്രിസഭ തീരുമാനിച്ചത്.


Views: 1412
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024