റാഞ്ചി: പോത്തുകളുമായി ചന്തയിലേക്കു പോകുകയായിരുന്നു രണ്ടു പേരെ ജനക്കൂട്ടം മര്‍ദിച്ചു കെട്ടിത്തൂക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ലത്തേഹര്‍ ജില്ലയിലാണ് സംഭവം. മുഹമ്മദ് മജ്‌ലൂം (35), ആസാദ് ഖാന്‍ എന്ന ഇബ്രാഹിം (15) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടവര്‍ക്കു നേര്‍ക്ക് മുമ്പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന്
ഗ്രാമവാസികള്‍ ആരോപിച്ചു.
എട്ടു പോത്തുകളുമായി ചന്തയിലേക്ക് പോവുകയായിരുന്ന മുഹമ്മദ് മജ്‌ലൂമിനെയും ആസാദ് ഖാനെയും വഴിമധ്യേ തടഞ്ഞു നിര്‍ത്തി ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമിസംഘം ഇവരെ മരത്തില്‍ കെട്ടിത്തൂക്കി. കൈകള്‍ പുറകിലേക്കാക്കി കെട്ടിയ നിലയിലും വായില്‍ തുണി കുത്തിക്കയറ്റിയ നിലയിലുമാണ് മുതദേഹം കണ്ടെത്തിയത്.