Mobirise Website Builder v4.9.3
NEWS18/06/2016

നിയമസഭാംഗങ്ങള്‍ സമയനിഷ്ട പാലിക്കണം: സ്പീക്കര്‍

ayyo news service
തിരുവനന്തപുരം:നിയമസഭയില്‍ ജനപ്രതിനിധികള്‍ സമയനിഷ്ടപാലിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ സാമാജികര്‍ക്കായി രണ്ട് ദിവസങ്ങളിലായി നടത്തിയ ഓറിയന്റേഷന്‍ പരിപാടിയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. എംഎല്‍എമാര്‍ മറ്റുതിരക്കുകള്‍ പരിമിതപ്പെടുത്തി സമയനിഷ്ടയില്‍ കാര്‍ക്കശ്യം പാലിക്കണം. നിയമസഭയില്‍ വിവിധ സമിതികളുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. പാര്‍ലമെന്റ് മാതൃകയില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കോഴ്‌സ് ദേശിയനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

നിയമസഭയുടെ ബാങ്ക്വറ്റ് ഹാളില്‍ രണ്ട് ദിവസങ്ങളിലായി ഏഴ് സെഷനിലായാണ് പരിപാടി നടന്നത്. നിയമസഭാ പ്രവര്‍ത്തനം മാധ്യമങ്ങളുടെ പങ്ക് എന്നവിഷയത്തില്‍ ദി ഹിന്ദു അസോസിയേറ്റ് എഡിറ്റര്‍ സി ഗൗരിദാസന്‍നായര്‍ വിഷയാവതരണം നടത്തി. രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷനായിരുന്നു.
 


Views: 1579
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY