മുഖ്യമന്ത്രിയെ ഉദ്ഘാടനവേദിയിലേക്ക് സ്വീകരിക്കുന്നു
തിരുവന്തപുരം:പ്രായവ്യത്യാസമാന്വേ എല്ലാവര്ക്കു സ്വീകാര്യമായ ഒരു വ്യായാമമുറയാണ് യോഗ. അതിൽ മറ്റൊന്നും ചാർത്തിക്കൊടുക്കരുത്. ലോകം സ്വീകരിച്ച യോഗയിൽ ജാതി മതം ബന്ധങ്ങളൊന്നുമില്ല. അത് ഇതിൽ കടന്നു കൂടാതെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം ഫെഡറേഷൻ കപ്പ് യോഗ ദേശീയ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷം വഹിച്ചു. ഒ രാജഗോപാൽ എം എൽ എ മുഖ്യാതിഥിയായിരുന്നു. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അശോക്‌കുമാര് അഗർവാൾ തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം യോഗ അസോസിയേഷൻ കേരളയുടെ 500 പേർ പങ്കെടുത്ത യോഗാസനങ്ങളുടെ ഡെമോൺസ്‌ട്രേഷൻ, കുട്ടികൾ അവതരിപ്പിച്ച ആർട്ടിസ്റ്റിക് യോഗ എന്നിവ നടന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം മത്സരങ്ങൾ ആരംഭിച്ചു. 22 സംസ്ഥാനങ്ങളിൽ നിന്നായി മത്സരാർത്ഥികൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് 26 നു സമാപിക്കും.